ഒരു ഹർത്താൽ ദിവസം . ആലുവയിൽ ഒരു സുഹൃത്തിന്റെ വിവാഹം കഴിഞ്ഞു തൃശൂർക്കു ബസ് കയറാൻ കത്ത് നിൽക്കുക ആയിരുന്നു ഞാൻ. ആലുവ ഹൈവേ ജംഗ്ഷൻ ആണ് നിൽക്കുന്നത്. അവിടെ നിന്നാൽ ബസ്സ്റ്റാൻഡ് ലേക്ക് പോകാത്ത സൂപ്പർ ഫാസ്റ്റ് ബസ്സ്കളും ലോ ഫ്ലോർ ബസ്സ്കളും കിട്ടും .
നട്ടുച്ച നേരം ആയതിനാലും ഹർത്താൽ ആയതിനാലും എന്റെ അരികിലോ എന്റെ കൺ വെട്ടതോ ആരും ഇല്ല. റോഡ്ന്റെ എതിർ വശത്തു എന്തിനോ നിർമിച്ച ഒരു താത്കാലിക ഷെഡ് ഉണ്ട് . അതിൽ നിന്നും പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി ഞാൻ കേട്ടു . ഒന്നല്ല പലതവണ . ആദ്യം ശബ്ദം കേട്ടപ്പോളെ ഞാൻ അങ്ങോട്ട് ശ്രദ്ധിച്ചു . അവടെ ഒരു പുരുഷൻ ആ സ്ത്രീയെ ശാരീരികമായി (ലൈംഗികം ആയി എന്നാണ് ഞാൻ കരുതുന്നത് .. ഉറപ്പില്ല ) ഉപദ്രവിക്കുക ആണ്.
ഞാൻ ചുറ്റും നോക്കി. ആരും ഇല്ല . ഒരു പെണ്ണെന്ന നിലയിൽ അവിടെ പോയി അതിൽ ഇടപെടാൻ ധൈര്യം ഉണ്ടായില്ല . എന്റെ കുടുംബത്തിൽ ഉള്ളവരോ സുഹൃത്തുക്കളോ ആയിരുന്നെങ്കിൽ എനിക്ക് ധൈര്യം വന്നേനെ . അയാൾ ഉപദ്രവിക്കും എന്നതിലുപരി 'നീ എന്തിനു ഇടപെട്ടു' എന്ന ഭാവി ചോദ്യം എന്നെ ഭയപ്പെടുത്തി . ഒരുപക്ഷെ കുടുംബാംഗങ്ങൾ പോലും കുറ്റപ്പെടുത്തിയേക്കും .
എനിക്ക് 100 (Police) / 1090 / 1091 (women helpline) വിളിക്കാമായിരുന്നു . അടുത്ത് ചെന്നു ഞാൻ കാണുന്നുണ്ട് എന്ന് അയാളെ ധരിപ്പിക്കാമായിരുന്നു . ഒന്നുമില്ലെങ്കിൽ ആ ഷെഡിനു നേരെ ഒരു കല്ലെടുത്തു എറിയാമായിരുന്നു . ചെയ്തില്ല .
ഇന്നും ഈ സംഭവം എന്നെ വല്ലാതെ അലട്ടുന്നു .